കൊച്ചി: നടിയെ ആക്രമിച്ച വിഷയവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സംവിധായകന്‍ നാദിര്‍ഷ രംഗത്തെത്തി. ദിലീപിനെതിരായ ഗൂഢാലോചനയാണ് ഇപ്പോഴത്തെ സംഭവങ്ങളെന്ന് നാദിര്‍ഷ മാധ്യമങ്ങളോട് പറഞ്ഞു. നിര്‍മ്മാതാക്കളും നടീനടന്‍മാരുമാണ് പിന്നിലെന്ന് വിഷ്ണു തന്നോട് പറഞ്ഞതായി നാദിര്‍ഷ വ്യക്തമാക്കി. ദിലീപിന്റെ പേര് പറയാന്‍ പണം വാഗ്ദാനം ചെയ്‌തെന്നാണ് വിഷ്ണു പറഞ്ഞത്. വിഷ്ണു പറഞ്ഞ കാര്യങ്ങള്‍ സത്യമെന്ന് വിശ്വസിക്കുന്നില്ലെന്നും നാദിര്‍ഷ പറഞ്ഞു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കെതിരെ ഗൂഢാലോചനയുണ്ടെന്ന് ചൂണ്ടിക്കാട്ടി നടന്‍ ദിലീപിനൊപ്പം നാദിര്‍ഷയും ഡിജിപിക്ക് പരാതി നല്‍കി.