തെന്നിന്ത്യയിലെ സെലിബ്രിറ്റി ദമ്പതികളായ നാഗചൈതന്യയും സാമന്തയും വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു. ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. മജിലി എന്ന ചിത്രത്തിന്റെ വിശാഖപട്ടണത്തെ ഷൂട്ടിംഗ് പൂര്‍ത്തിയായി.

ചിത്രത്തിന്റ അടുത്തഘട്ടം ഷൂട്ടിംഗ് 26ന് ഹൈദരാബാദില്‍ തുടങ്ങും. നാഗചൈതന്യ പുതിയ ലുക്കിലായിരിക്കും ചിത്രത്തിലെന്നാണ് റിപ്പോര്‍ട്ട്. ഗോപി സുന്ദറാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.