മുംബൈ: നടിയും സംവിധായികയുമായ നന്ദിതാദാസ് വിവാഹമോചിതയാകുന്നു. 2010 ലാണു നന്ദിത സുബോധിനെ വിവാഹം ചെയ്തത്. ഇവര്‍ക്ക് ആറുവയസുള്ള മകനുണ്ട്. നന്ദിതയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. 2002 ഇവര്‍ സൗമ്യ സെന്നിനെ വിവാഹം കഴിച്ചിരുന്നു, എന്നാല്‍ 2007 ഇവര്‍ വേര്‍പിരിഞ്ഞു.

പിന്നീടു 2010 ല്‍ നന്ദിത വ്യവസായിയായ സുബോധ് മസ്‌കാരയെ വിവാഹം കഴിക്കുകയായിരുന്നു. 2010 ജനുവരി രണ്ടിനായിരുന്നു ഇവരുടെ വിവാഹം. വേര്‍പിരിയാനുള്ള തീരുമാനം നന്ദിത സ്ഥിരീകരിച്ചു എന്ന് ഡിഎന്‍എ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 

പിരിയുന്നതിനുള്ള കാരണം എന്താണ് എന്ന് ഇവര്‍ വ്യക്തമാക്കിട്ടില്ല. വേര്‍പിരിയാനുള്ള തീരുമാനം വേദനിപ്പിക്കുന്നതാണ് എന്നു നന്ദിത പ്രതികരിച്ചു. മകനാണു തങ്ങളുടെ രണ്ടുപേരുടെയും മുന്‍ഗണന എന്നും നന്ദിത പറയുന്നു.