മലയാളത്തില്‍ അടുത്ത് വരാനിരിക്കുന്ന ഫാന്‍റസി മൂവിയാണ് ഒടിയന്‍. മോഹന്‍ലാലിനെ നായകനാക്കി വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അതിനെ തെന്നിന്ത്യന്‍ താരം പ്രകാശ് രാജ് സിനിമയില്‍ എത്തിയതിന് പിന്നാലെ മലയാളത്തിലെ നരേനും ചിത്രത്തില്‍ എത്തുന്നു.
ഡിസംബറില്‍ ആരംഭിക്കുന്ന അടുത്ത ഷെഡ്യൂളിലായിരിക്കും നരേന്‍ എത്തുന്നത്. ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂല്‍ വാരണാസിയിലും രണ്ടാമത്തെ ഷെഡ്യൂല്‍ തേന്‍കുറിശ്ശിയിലുമാണ് ചിത്രീകരണം നടക്കുന്നത്. സിനിമയില്‍ രസകരമായ ഒരു കഥാപാത്രമാണ് താന്‍ അവതരിപ്പിക്കുന്നത് നരേന്‍ പറഞ്ഞു.
ലാലേട്ടന്‍റെ കഥാപാത്രത്തെ അത്രയും ഇഷ്ടത്തോടെയാണ് ഓരോ ആരാധകരും കാത്തിരിക്കുന്നത്. അദ്ദേഹം രണ്ട് കഥാപാത്രമായി സിനിമയില്‍ എത്തുന്നത് ഏറെ അത്ഭുതപ്പെടുത്തുന്നുണ്ട്. ഇതിന് വേണ്ടി താനും കാത്തിരിക്കുകയാണെന്നും നരേന്‍ പറഞ്ഞു. പ്രകാശ് രാജ്, മഞ്ജുവാര്യര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
പൃഥിരാജിന്‍റെ ആദം ജോണിലാണ് നരേന്‍ അവസാനമായി വേഷമിട്ടത്. മലയാളത്തില്‍ മറ്റ് രണ്ട് ചിത്രങ്ങളില്‍ കൂടി നരേന്‍ അഭിനയിക്കുന്നുണ്ട്, ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തമിഴില്‍ ഒരു ചിത്രം വരാനിരിക്കുകയാണെന്നും നരേന്‍ പറഞ്ഞു.
