പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് നസ്രിയ. മലയാളത്തില്‍ മാത്രമല്ല തമിഴിലും നസ്രിയയ്ക്ക് ആരാധകര്‍ ഏറെയാണ്. ഫഹദ് ഫാസിലുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്ന താരം പൃഥിരാജ് നായകനാകുന്ന അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ ഗംഭീര തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്.
ഇതിന് പുറമെ ഇരട്ടി മധുരവുമായാണ് നസ്രിയ ഇന്നത്തെ ദിവസം ആഘോഷിച്ചത്. നസ്രിയയുടെയും സഹോദരന്‍ നവീന്‍ നസീമിന്‍റെ പിറന്നാളാണ് ഇന്ന്. ഇരുവരും ഒരു വര്‍ഷത്തെ വ്യത്യാസത്തില്‍ ഡിസംബര്‍ 20 ആണ് ജനിച്ചത്. നസ്രിയയും സഹോദരനും പിറന്നാള്‍ ആഘോഷിക്കുന്ന വീഡിയോ പുറത്തുവന്നു. നസ്രിയുടെ സഹോദരന്‍ നവീന്‍ നസീം ആണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഭാഗമായി നസ്രിയ ഊട്ടിയിലാണ്. ഫഹദ് ഫാസില്‍, പൃഥിരാജ്, അഞ്ജലി മേനോന്‍,രഞ്ജിത്ത്, പാര്‍വതി തുടങ്ങിയവരെ വീഡിയോയില്‍ കാണാം. നേരത്തെ കുഞ്ഞനുജത്തിക്ക് പിറന്നാള്‍ ആശംസകളുമായി പൃഥിരാജ് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരങ്ങള്‍ ചേര്‍ന്ന് ഇരുവരുടെയും പിറന്നാള്‍ ആഘോഷിച്ചത്.
