കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ എല്ലാ തീയേറ്ററുകളിലും സിനിമ പ്രദര്‍ശിപ്പിക്കുന്നതിനു മുമ്പ് ദേശീയ ഗാനം കേള്‍പ്പിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. സുപ്രീംകോടതി ഉത്തരവ് അനുസരിച്ചാണ് തീരുമാനം. ആവശ്യമെങ്കില്‍ ഇതുസംബന്ധിച്ച് സുപ്രീംകോടതിയോട് ഉപദേശം തേടുമെന്നും കമല്‍ പറഞ്ഞു.

എല്ലാ തിയറ്ററുകളിലും സിനിമ തുടങ്ങുന്നതിന് മുമ്പ് ദേശീയഗാനം കേൾപ്പിക്കുകയും ആ സമയത്ത് സ്ക്രീനിൽ ദേശീയ പതാക കാണിക്കുകയും വേണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.