മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചത് അക്ഷയ് കുമാറിനാണ്. അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചത് മോഹന്‍ലാലിനും. അക്ഷയ് കുമാറിന് അവാര്‍ഡായി ലഭിക്കുക രജത കമലവും അമ്പതിനായിരം രൂപയുമാണ്. എന്നാല്‍ മോഹന്‍ലാലിന് ലഭിക്കുക രജത കമലവും രണ്ടു ലക്ഷം രൂപയുമാണ്. പ്രത്യേക ജൂറി പരാമര്‍ശത്തിനു രജത കമലവും രണ്ടു ലക്ഷം രൂപയുമാണ് അവാര്‍ഡായി നല്‍കേണ്ടതെന്നാണ് ദേശീയ ചലച്ചിത്ര അവാര്‍ഡിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഉള്ളതെന്നാണ് ജൂറി അംഗങ്ങള്‍ പറയുന്നത്.