Asianet News MalayalamAsianet News Malayalam

പാരിസ്ഥിതിക പ്രശ്നങ്ങൾ നിയന്ത്രിക്കാൻ ജനങ്ങൾ മരങ്ങൾ നട്ടുപിടിപ്പിക്കണം; നവാസുദ്ദീന്‍ സിദ്ധിഖി

നഗരത്തിൽ ചെടികൾ വച്ച് പിടിപ്പിക്കുന്നതിനായി റേഡിയോ സിറ്റിയുടെ പദ്ധതിക്ക് പിന്തുണയുമായി എത്തിയതാണ് താരം.  റേഡിയോ സിറ്റിയുടെ 'ഹര ഹേ തോ ബാരാ ഹേ' എന്ന് പദ്ധതിയുമായി ചേർന്ന് നഗരത്തിലെ പലയിടങ്ങളിലായി ചെടികൾ വച്ച് പിടിപ്പിക്കുക എന്നതാണ് പദ്ധതിയിലൂടെ താരം ലക്ഷ്യമിടുന്നത്.

Nawazuddin Siddiqui support to tree plantations
Author
Mumbai, First Published Jan 15, 2019, 10:43 AM IST

മുംബൈ: പാരിസ്ഥിതിക പ്രശ്നങ്ങൾ നിയന്ത്രിക്കാൻ ജനങ്ങളോട് മരങ്ങൾ നട്ടുപിടിപ്പിക്കാൻ ആവശ്യപ്പെട്ട് ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ധിഖി. മുംബൈ പലതരത്തിലുള്ള പരിസ്ഥിതി പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്, ചെടികൾ വച്ച് പിടിപ്പിക്കുക എന്നത് മാത്രമാണ് ഇത് പരിഹരിക്കാനുള്ള ഏക മാർഗമെന്നും താരം പറഞ്ഞു.   

നഗരത്തിൽ ചെടികൾ വച്ച് പിടിപ്പിക്കുന്നതിനായി റേഡിയോ സിറ്റിയുടെ പദ്ധതിക്ക് പിന്തുണയുമായി എത്തിയതാണ് താരം.  റേഡിയോ സിറ്റിയുടെ 'ഹര ഹേ തോ ബാരാ ഹേ' എന്ന് പദ്ധതിയുമായി ചേർന്ന് നഗരത്തിലെ പലയിടങ്ങളിലായി ചെടികൾ വച്ച് പിടിപ്പിക്കുക എന്നതാണ് പദ്ധതിയിലൂടെ താരം ലക്ഷ്യമിടുന്നത്. 
 
നമ്മുടെ പരിസരത്ത് ചെടി നട്ടുപിടിപ്പിക്കുക എന്നതാണ് പരിസ്ഥിതി സംരക്ഷിക്കുന്നതിന് അടിസ്ഥാനമായി ചെയ്യേണ്ടത്. ഇത് പൗരന്മാരുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പുവരുത്തും. മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നൽകുന്നതിനുമുള്ള ഒരു വലിയ ചുവടുവെപ്പാണ് ഈ പദ്ധതി. ചെടികൾ നട്ടുപിടിപ്പിക്കാനും മാലിന്യ വിമുക്ത നഗരത്തിനുമായി ഒരോ വ്യക്തിയും മുന്നോട്ട് വരണമെന്നും സിദ്ധിഖി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios