മുംബൈ: മുംബൈ നഗരത്തെ ഒരുകാലത്ത് വിറപ്പിച്ച കൊലയാളിയുടെ കഥ സിനിമയാക്കുകയാണ് അനുരാഗ് കാശ്യപ്. ചിത്രത്തിന്‍റെ പേര് 'രമണ്‍ രാഘവ് 2.0'. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തെത്തി. ആദ്യഘട്ടത്തില്‍ അഭിനേതാക്കളുടെയൊന്നും മുഖമില്ലാതെ രണ്ട് നഗര ചിത്രീകരണങ്ങളാണ് പോസ്റ്ററിലുണ്ടായത്. പിന്നീട് ചുവന്ന കണ്ണുകളുമായി രമണ്‍ രാഘവ് എന്ന ടൈറ്റില്‍ റോള്‍ അവതരിപ്പിക്കുന്ന നവാസുദ്ദീന്‍ സിദ്ദിഖിയുടെ ചിത്രവും വന്നു.

അറുപതുകളുടെ പകുതിയില്‍ ബോംബെയില്‍ ജീവിച്ചിരുന്ന രമണ്‍ രാഘവ് എന്ന പരമ്പര കൊലയാളിയുടെ യഥാര്‍ഥ കഥയാണ് ചിത്രം പറയുന്നത്. നവാസുദ്ദീന്‍ സിദ്ദിഖിയാണ് ടൈറ്റില്‍ റോളിലെത്തുക. മറ്റൊരു പ്രധാന കഥാപാത്രമായ പൊലീസുകാരന്‍റെ വേഷത്തില്‍ വിക്കി കൗശല്‍ അഭിനയിക്കുന്നു. ഇത്തവണത്തെ കാന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. റിലയന്‍സും വിക്രമാദിത്യ മോദ്വാനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

, ,