ആരാധകരുടെ ഇഷ്ട ജോഡികളാണ് നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവയും. ആരാധകര്‍ക്കായി ഇരുവരും ഇടയ്ക്കിടെ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പ്രണയദിനത്തില്‍ ഇരുവരും ഒന്നിച്ചെടുത്ത റൊമാന്റിക് ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്.
ഒരു മാളിന് പുറത്ത് നിന്ന് നേര്‍ക്ക്‌നേര്‍ നോക്കി നില്‍ക്കുന്ന നയന്‍താരയും വിഘ്‌നേഷ് ശിവയുമാണ് ചിത്രത്തിലുള്ളത്. രണ്ടുപേരുടെയും ടീഷര്‍ട്ടില്‍ ഇരുവരുടെയും പേരിന്റെ ആദ്യ അക്ഷരവും കാണാം. ഇരുവരും ബ്രേക്കപ്പിന്റെ വക്കിലാണെന്നും ഉടന്‍ പിരിയുമെന്നും വാര്‍ത്തകല്‍ പ്രചരിപ്പിച്ചവര്‍ക്കുള്ള മറുപടിയായായണ് ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.
അധികം വൈകാതെ ഇരുവരുടെയും പ്രണയം ഔദ്യോഗിക മായി പ്രഖ്യാപിച്ചേക്കും എന്ന പ്രതീക്ഷയിലാണ് ആരാധകരിപ്പോള്‍.
