ശങ്കറിന്റെ സംവിധാനത്തില്‍ കമല്‍ഹാസന്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗം വരുന്നുവെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. ചിത്രത്തില്‍ നയന്‍താര നായികയായേക്കുമെന്നാണ് സംവിധായകന്റെ അടുത്തവൃത്തങ്ങള്‍ പറഞ്ഞതായി തമിള്‍വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രജനികാന്തിനെ നായകനാക്കി യന്തിരന്റെ രണ്ടാം ഭാഗമായ 2.0ത്തിന്റെ തിരക്കിലാണ് ശങ്കര്‍. 2.0ത്തിനു ശേഷമായിരിക്കും ഇന്ത്യന്റെ രണ്ടാം ഭാഗം തുടങ്ങുക.