തെന്നിന്ത്യയിലെ താരറാണിയാരാണെന്ന് ചോദിച്ചാല്‍ ഇപ്പോള്‍ എല്ലാവര്‍ക്കും ഒരേയൊരു ഉത്തരമേ ഉണ്ടാകു. നയന്‍താര. പ്രധാന നായകന്‍മാരെല്ലാം നയന്‍താരയെയാണ് നായികയാക്കാന്‍ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ നയന്‍താരയ്‍ക്ക് വന്‍ പ്രതിഫലവുമാണ് ലഭിക്കുന്നത്.

കെ എസ് രവികുമാര്‍ ബാലകൃഷ്‍ണനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്ക് മൂന്ന് കോടി രൂപയാണ് നയന്‍താര പ്രതിഫലം വാങ്ങിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ചിരഞ്ജീവി നായകനാകുന്ന സെയ് റായില്‍ അഭിനയിക്കുന്നതിന് ആറു കോടി അമ്പത് ലക്ഷം രൂപയാണ് നയന്‍താര പ്രതിഫലം വാങ്ങിക്കുന്നതെന്ന് ചിത്രമാല ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.