ഇരുവരും ഒന്നിച്ചുള്ള എല്ലാ ചിത്രങ്ങളും ഇരുംകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. തന്റെ പ്രിയ കൂട്ടുകാരന്‍ വിഘ്നേഷുമൊത്ത് ക്രിസ്തുമസ് ആഘോഷിക്കുന്ന നയന്‍താരയുടെ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.
തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്‌നേഷ് ശിവനും തമ്മില്‍ പ്രണയത്തിലായിട്ട് നാളുകളേറെയായി. പ്രണയത്തിലാണെന്ന് പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും ഇരുവരും സാമൂഹ്യ മാധ്യമങ്ങളിലൂടെ അത് വ്യക്തമാക്കിയിട്ടുണ്ട്. നയൻസുമൊത്തുള്ള യാത്രകളും ആഘോഷങ്ങളുമൊക്കെ മുടങ്ങാതെ വിഘ്നേഷ് ഇൻസ്റ്റഗ്രാമിലുൾപ്പടെ പങ്കുവയ്ക്കാറുമുണ്ട്.
ഇരുവരും ഒന്നിച്ചുള്ള എല്ലാ ചിത്രങ്ങളും ഇരുംകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. തന്റെ പ്രിയ കൂട്ടുകാരന്‍ വിഘ്നേഷുമൊത്ത് ക്രിസ്തുമസ് ആഘോഷിക്കുന്ന നയന്‍താരയുടെ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.
സൂര്യയും അമലാ പോളും പ്രധാനവേഷത്തിലെത്തിയ ‘താനാ സേര്‍ന്ത കൂട്ടം’, നയന്‍താര-വിജയ് സേതുപതി ജോഡികൾ തകർത്തഭിനയിച്ച സൂപ്പർഹിറ്റ് ചിത്രം ‘നാനും റൌഡി താന്‍’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് വിഘ്നേശ് ശിവൻ. ഇരുവരും ഉടൻ വിവാഹിതരാകുമെന്ന റിപ്പോര്‍ട്ടുകളും സജീവമാണ്.
ഫ്രണ്ട്ഷിപ്പ് ഡേയില്‍ വിഘ്നേഷ് നയന്‍സിന് നല്‍കിയ ആശംസകളും ഏറെ ചര്‍ച്ചയായിരുന്നു. ഈ പ്രണയത്തില്‍ ഒരുപാട് സൗഹൃദമുണ്ടെന്നും സൗഹൃദത്തില്‍ ഒരുപാട് പ്രണയമുണ്ടെന്നുമുള്ള അടിക്കുറിപ്പോടെ നയന്‍സിനൊപ്പമുള്ള ചിത്രമാണ് വിഘ്നേഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.