സിനിമാ ചിത്രീകരണ ഇടവേളകള്‍ ആനന്ദകരമാക്കുകയാണ് തെന്നിന്ത്യന്‍ താരം നയന്‍ താര. ബാലകൃഷ്ണ സംവിധാനം ചെയ്യുന്ന ജയ് സിംഹ എന്ന തെലുങ്ക് ചിത്രത്തിന്‍റെ ഷൂട്ടിംഗ് തിരക്കിലാണ് താരമിപ്പോള്‍.

ചിത്രീകരണത്തിനിടെയുള്ള ഇടവേളകളാണ് നയന്‍താര ആനന്ദകരമാക്കി മാറ്റുന്നത്. താരവും മറ്റ് അണിയറ പ്രവര്‍ത്തകരും ഇടവേളകളില്‍ വിസാഗ് ബീച്ചിലാണ് എത്തുന്നത്. തെലുങ്ക് സിനിമയിലെ നായകന്‍ നീരജ് കൊനയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ബീച്ചിലെ ചിത്രങ്ങള്‍ പങ്കുവച്ചത്

നയന്‍ താരയുടെ ഗോപി നൈനാര്‍ സംവിധാം ചെയ്ത തമിഴ് ചിത്രം വെള്ളിയാഴ്ച് തിയേറ്ററുകളില്‍ എത്തുകയാണ്. ഐ എ എസ് ഓഫീസറായാണ് നയന്‍താര ചിത്രത്തിലെത്തുന്നത്. ജലക്ഷാമം നേരിടുന്ന പ്രദേശത്തെ ജനങ്ങള്‍ക്ക് ആശ്വാസമാകുന്ന കളക്ടറുടെ വേഷത്തിലാണ് യന്‍സ് ചിത്രത്തിലെത്തുന്നത്