മഹേഷ് ബാബുവിനെ നായകനാക്കി എ ആര്‍ മുരുഗദോസ് ഒരുക്കുന്ന ചിത്രത്തില്‍ നയന്‍താര നായികയാകുന്നുവെന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ തന്റെ ചിത്രത്തില്‍ നയന്‍താര അഭിനയിക്കുന്നില്ലെന്ന് മുരുഗദോസ് പറഞ്ഞു. ഇത് അടിസ്ഥാനമില്ലാത്ത വാര്‍ത്തകളാണെന്ന് മുരുഗദോസ് പറഞ്ഞു.
രാകുല്‍ പ്രീത് സിംഗ് ആണ് ചിത്രത്തിലെ നായിക. എസ് ജെ സൂര്യയാണ് ചിത്രത്തിലെ വില്ലന്‍. ആര്‍ ജെ ബാലാജി, ദീപാ രാമാനുജം, പ്രിയദര്‍ശി തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രം തെലുങ്കിലും തമിഴിലുമായിട്ടാണ് ഒരുക്കുന്നത്.
