ചെന്നൈ: ശരീരം പ്രദര്‍ശിപ്പിക്കുന്ന രീതിയിലുള്ള റോളിന് ഇനി കിട്ടില്ലെന്ന് നയന്‍താര. പ്രമുഖ സംവിധായകനും നിര്‍മ്മാതാവിനും മുന്നില്‍ വച്ചാണു നയന്‍സ് ഇതു പറഞ്ഞത്. അഭിനയിക്കാന്‍ മാത്രം വിളിച്ചാല്‍ മതി ശരീരം പ്രദര്‍ശിപ്പിക്കാന്‍ താന്‍ ഇല്ലെന്നായിരുന്നു നയന്‍താര തുറന്നടിച്ചത്.
വെങ്കിടേഷ് നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ നയന്‍സ് ഗ്ലാമര്‍ വേഷത്തിലായിരുന്നു എത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് നയന്‍സിനെ സമീപിച്ച തമിഴ് സംവിധായകനും നിര്‍മ്മാതാവിനുമാണ് കടുത്ത മറുപടി ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
തുടര്‍ വിജയങ്ങള്‍ നയന്‍സിന്‍റെ സിനിമകള്‍ നേടുമ്പോള്‍, ഇനി നയന്‍സിന്‍റെ ഡേറ്റ് വേണമെങ്കില്‍ താരത്തിന്‍റെ നിബന്ധനകള്‍ക്ക് സംവിധായകരും നിര്‍മ്മാതാക്കളും വഴങ്ങേണ്ടിവരും. ഗോകുല്‍ സംവിധാനം ചെയ്ത കാഷ്‌മോരയായിരുന്നു ഒടുവിലായി പുറത്തുവന്ന നയന്‍സ് ചിത്രം. കാര്‍ത്തിയാണു ചിത്രത്തിലെ നായകന്‍.
ഡോറ, ഇമൈക്ക നോഡികള്‍ തുടങ്ങിയവയാണു നയന്‍സിന്‍റെ വരാനിരിക്കുന്ന ചിത്രങ്ങള്‍. വിക്രമിനൊപ്പം അഭിനയിച്ച ഇരുമുഖന്‍ ബോക്‌സ് ഓഫിസ് വിജയമായിരുന്നു.
