തൊട്ടതെല്ലാം പൊന്നാക്കുന്ന താരമാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയൻതാര. നയൻതാരയുടെ ആരാധകരെ ആവേശത്തിലാക്കി പുതിയ ഒരു സിനിമ കൂടി വരുന്നു. ഐറ എന്ന സിനിമയിലാണ് നയൻതാര നായികയാകുന്നത്. സര്‍ജുൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഐറയില്‍ നയൻതാര ഇരട്ടവേഷത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഇതാദ്യമായാണ് നയൻതാര ഇരട്ടവേഷത്തിലെത്തുന്നത്. ഒരു ഹൊറര്‍ ചിത്രമായിട്ടാണ് ഐറ ഒരുക്കുന്നത്. നേരത്തെ നയൻതാര നായികയായ മായ എന്ന ഹൊറര്‍ ചിത്രം വൻ ഹിറ്റായിരുന്നു.

അതേസമയം അജിത് നായകനാകുന്ന വിശ്വാസത്തിലും നായിക നയൻതാരയാണ്. ശിവകാര്‍ത്തികേയനെ നായകനാക്കി രാജേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും നയൻതാരയാണ് നായിക.

ചിരഞ്ജീവി നായകനാകുന്ന തെലുങ്ക് ചിത്രം സായ് റാ നരസിംഹ റെഡ്ഡിയിലും നയൻതാര നായികയാകുന്നുണ്ട്.