വിഘ്‍നേശ് ശിവനെ നായകനാക്കാൻ നയൻതാര

First Published 10, Apr 2018, 2:52 PM IST
Nayanthara to team up with her boyfriend
Highlights

വിഘ്‍നേശ് ശിവനെ നായകനാക്കാൻ നയൻതാര

തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയൻതാരയും സംവിധായകൻ വിഘ്‍നേശ് ശിവനും പ്രണയത്തിലാണെന്ന് നേരത്തെ സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. ഇരുവരും തമ്മില്‍ ഉടൻ വിവാഹിതരാകുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങിയെന്നായിരുന്നു വാര്‍ത്ത. അതേസമയം വിഘ്‍നേശ് ശിവനെ നായകനായി വെള്ളിത്തിരയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് നയൻതാര.

വിഘ്‍നേശ് ശിവൻ നായകനാകുന്ന സിനിമ നിര്‍മ്മിക്കാനാണ് നയൻതാരയുടെ തീരുമാനമെന്ന് അടുത്തവൃത്തങ്ങള്‍ പറയുന്നു. സിനിമയുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.  സെയ് റാ നരസിംഹ റെഡ്ഡി, കൊലമാവ് കോകില തുടങ്ങി നിരവധി സിനിമകള്‍ നയൻതാര നായികയായി ഒരുങ്ങുന്നുമുണ്ട്.

loader