നടന്‍ നീരജ് മാധവന്റെ  വിവാഹനിശ്ചയ വീഡിയോ

നടന്‍ നീരജ് മാധവന്റെ വിവാഹ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ നീരജ് മാധവന്റെ വിവാഹനിശ്ചയ വീഡിയോയും പുറത്തുവിട്ടിരിക്കുന്നു.

പരമ്പരാഗത ആചാരപ്രകാരമായിരുന്നു നീരജിന്റെ വിവാഹം. ദീപ്‍തിയാണ് വധു. ടിസിഎസ്സില്‍ സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറായ ദീപ്‍തി കൊച്ചി ഇന്‍ഫോ പാര്‍ക്കിലാണ് ജോലി ചെയ്യുന്നത്. വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കാൻ മഞ്ജു വാര്യര്‍ അടക്കമുള്ള താരങ്ങള്‍ എത്തിയിരുന്നു.