ബോളിവുഡ് വെബ് ത്രില്ലറില്‍ നീരജ് മാധവ്

മലയാളികളുടെ പ്രിയതാരം നീരജ് മാധവ് ബോളിവുഡിലേക്ക്. രാജ്–കൃഷ്‍ണ ടീം ഒരുക്കുന്ന വെബ് സീരിസില്‍ ആണ് നീരജ് മാധവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ആമസോൺ പ്രൈമിലൂടെയായിരിക്കും വെബ് സീരിസ് പ്രദര്‍ശനത്തിനെത്തിക്കുക. തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വെബ് സീരീസ് ത്രില്ലര്‍ സ്വഭാവത്തിലുള്ളതായിരിക്കും. ഇതാദ്യമായിട്ടാണ് മലയാളത്തിലെ ഒരു മുൻനിര താരം വെബ് സീരിസില്‍ അഭിനയിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.