വിവാഹ വിരുന്നില്‍ ഭാര്യയെ അമ്പരപ്പിച്ച് നീരജ് മാധവിന്റെ തകര്‍പ്പൻ ഡാൻസ്- വീഡിയോ

വിവാഹവിരുന്നില്‍ ഭാര്യയെ അമ്പരപ്പിച്ച് നടൻ നീരജ് മാധവിന്റെ തകര്‍പ്പൻ ഡാൻസ്. നീരജ് ഡാൻസ് ചെയ്‍തപ്പോള്‍ ഭാര്യ ദീപ്‍തിയും സുഹൃത്തുക്കളും ഒപ്പം ചേര്‍ന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോഴിക്കോട് നടന്ന ചടങ്ങിലായിരുന്നു നീരജിന്റെ വിവാഹം. മലാപറമ്പ് സ്വദേശിയാണ് ദീപ്‍തി. പരമ്പരാഗത ആചാരപ്രകാരമുള്ള വിവാഹചടങ്ങുകള്‍ പുലര്‍ച്ചെ കണ്ണൂരില്‍ വച്ചു നടത്തിയ ശേഷമാണ് വിവാഹസംഘം താലികെട്ടിനായി കോഴിക്കോടെത്തിയത്. സ്വകാര്യ ഓഡിറ്റോറിയത്തില്‍ വച്ച് പതിനൊന്നരക്കും പന്ത്രണ്ടേകാലിനും ഇടയിലുള്ള മുഹൂര്‍ത്തത്തിലായിരുന്നു താലികെട്ട്.

ചടങ്ങിന് സാക്ഷികളായി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം രാഷ്ട്രീയ, സാമൂഹ്യ, സിനിമാമേഖലയിലെ പ്രമുഖരുമെത്തിയിരുന്നു. നവവധൂവരൻമാർക്ക് ആശംസകളുമായി നീരജിന്‍റെ സഹപ്രവര്‍ത്തകരായ സുരേഷ് കൃഷ്‍‌ണ, വിജയ് ബാബു, കോഴിക്കോട് നാരായണന്‍ നായര്‍ എന്നിവരെത്തി.