മോഹന്‍‌ലാല്‍ നായകനാകുന്ന പുതിയ സിനിമയാണ് നീരാളി. നിരവധി സിനിമകളുടെ തിരക്കുകകളിലാലെണെങ്കിലും പ്രമേയത്തിന്റെ പ്രത്യേകത കൊണ്ടാണ് മോഹന്‍ലാല്‍ ചിത്രം ചെയ്യാമെന്ന് ഏറ്റതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. 15 ദിവസമാണ് മോഹന്‍ലാല്‍ ചിത്രീകരണത്തില്‍ പങ്കെടുത്തത്. മൊത്തം 36 ദിവസമായിരുന്നു ഷൂട്ടിംഗ്. എന്തായാലും മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രമാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. രത്നങ്ങളെ കുറിച്ച് പഠിക്കുന്ന ആളായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.

തമാശയും ആക്ഷനും പ്രാധാന്യമുള്ള ചിത്രമായിരിക്കും നീരാളി. സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നദിയ മൊയ്‍തുവാണ് മോഹന്‍ലാലിന്റെ ഭാര്യയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പാര്‍വതി നായര്‍, ദിലീഷ് പോത്തന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജോയ് വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാജു തോമസ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നു.