മോഹന്‍ലാലിനെ നായകനാക്കി ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ സംവിധാനം ചെയ്യുന്ന നീരാളിയില്‍ മീരാ ജാസ്മിന്‍ നായികയായി എത്തുന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന് തിരക്കഥാകൃത്ത് സാജു തോമസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ചിത്രത്തില്‍ പാര്‍വതി നായരും, നദിയാ മൊയ്തുവുമാണ് പ്രധാന വേശഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് മുംബൈയില്‍ പുരോഗമിക്കുകയാണ്. 

 ഫെബ്രുവരി 15 വരെ മോഹന്‍ലാല്‍ ഈ പ്രൊജക്ടിന് വേണ്ടി ഉണ്ടാകും. സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നവാഗതനായ സാജു തോമസ് ആണ് തിരക്കഥ എഴുതുന്നത്. ബോളിവുഡിലെ ഒട്ടേറെപേര്‍ ഈ ചിത്രത്തിന് വേണ്ടി അണിനിരക്കുന്നുണ്ട്.