Asianet News MalayalamAsianet News Malayalam

പുതുവര്‍ഷത്തില്‍ 'ന്യൂ' കാണണം!, വീഡിയോ വൈറലാകുന്നു

New film
Author
Kochi, First Published Jan 2, 2018, 6:56 PM IST

പുതുവർഷ തുടക്കത്തിൽ നവവത്സര സന്ദേശവുമായി എത്തിയ " ന്യൂ " എന്ന ഹ്രസ്വ സിനിമ ശ്രദ്ധ നേടുന്നു. ഹരി പി നായർ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.

"ഗപ്പി ' ഫെയിം ചേതൻ ഭഗത്, ഗായകനും നടനുമായ സിദ്ധാർഥ് മേനോൻ, സാധിക, ജോയി ജോൺ എന്നിവരാണ് ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  നാട്ടിൻപുറവും നഗരവും പുതിയ വർഷത്തെ വരവേൽക്കുവാൻ ഒരുങ്ങുന്ന പുലരിയിൽ രണ്ട് ചെറുപ്പക്കാർ നടത്തുന്ന കാർ യാത്രയിലൂടെ ആണ് ' ന്യൂ ' എന്ന ഹ്രസ്വ സിനിമയുടെ കഥ വികസിക്കുന്നത്.

നിധിൻ തളിക്കുളം ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നു. ഉദയ് ശങ്കരൻ വാട്ടർമാൻ ആണ് ക്രിയേറ്റീവ് ഹെഡ്. പ്രേം സായ് എഡിറ്റിംഗും മധു പോൾ സംഗീതവും ഒരുക്കിയിരിക്കുന്നു. അള്‍ടിമേറ്റ് ഡിറ്റേയിലേഴ്സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios