സംവിധായകന്‍ ലാല്‍ ജോസിന്‍റെ പുതിയ ചിത്രം ഒരുങ്ങുന്നു. കഥാകൃത്ത് ഉണ്ണി ആറിന്‍റെ ഒരു ഭയങ്കര കാമുകന്‍ എന്ന ചെറുകഥയാണ് ലാല്‍ ജോസ് സിനിമയാക്കുന്നത്. ലാല്‍ ജോസ് തന്‍റെ ഫേസ് ബുക്ക് പേജിലാണ് ഇതു സംബന്ധിച്ച വിവരം പുറത്തു വിട്ടിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ കാമുകന്‍റെ വേഷത്തിലെത്തുമെന്ന് ലാല്‍ ജോസ് പറയുന്നു.
ഉണ്ണി ആര്‍ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഷെബിന്‍ ബക്കര്‍ ഫിലീംസാണ് നിര്‍മ്മാണം. വിതരണം എല്‍ ജെ ഫിലീംസ്.
2015 ല്‍ പുറത്തിറങ്ങിയ നീന ആയിരുന്നു ലാല്‍ ജോസ് സംവിധാനം ചെയ്ത അവസാന ചിത്രം.
