പ്രായത്തേക്കാള്‍ കൂടുതലുള്ള ഒരു പെണ്ണിനെ വിവാഹം ചെയ്താല്‍ എങ്ങനെയിരിക്കും. ഒട്ടേറെ പ്രമുഖര്‍ ഇത്തരത്തില്‍ വിവാഹം ചെയ്തിട്ടുണ്ടെങ്കിലും ഇവിടെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഒരു സിനിമ തയാറാവുകയാണ്. നടന്‍ മണിയന്‍ പിള്ള രാജുവിന്‍റെ മകന്‍ നിരഞ്ജന്‍ പ്രധാന വേഷത്തില്‍ എത്തുന്ന സിനിമയാണ് ബോബിയാണ് അണിയറയില്‍ തയാറാവുന്നത്.

തന്നെക്കാള്‍ പ്രായം കൂടുതലുള്ള ഒരു പെണ്ണിനെ വിവാഹം കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. 21 കാരന്‍ 28 കാരിയെ വിവാഹം ചെയ്യുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ട്രെയിലറില്‍ കാണിക്കുന്നു. 

നിരഞ്ജനും മിയയും കൂടാതെ അജു വര്‍ഗീസ്, ഷമ്മി തിലകന്‍, സുധീര്‍ കരമന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഷെബി ചൗഘാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണംസഗീര്‍ ഹൈദ്രോസ് ആണ്.