ലോകമെമ്പാടും ആവേശം കൊള്ളിച്ച ഗംഗ്നം സ്‌റ്റൈല്‍ എന്ന ഗാനത്തിന് ശേഷം ഇന്റര്‍നെറ്റ് കീഴടക്കാന്‍ അടുത്ത ഗാനവുമായി സൈ എത്തി. ഐ ലവ് ഇറ്റ് എന്ന ഈ ഗാനം ഇന്നാണ് യൂട്യൂബിലൂടെ പുറത്ത് വിടുന്നത്. ഇറങ്ങി മണിക്കൂറികള്‍ക്കകം 55 ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.

ഗംഗ്നം സൈറ്റലിലൂടെ സംഗീത ലോകത്തെ പിടിച്ചു കുലുക്കിയ ദക്ഷിണ കൊറിയന്‍ പോപ് താരമാണ് സൈ. വൈ.ജി എന്റന്‍ടെയ്ന്റ്‌മെന്റിന്റെ ബാനറില്‍ എത്തുന്ന സൈയുടെ എട്ടാമത്തെ ആല്‍ബമാണിത്. ദക്ഷിണ കൊറിയിലെ തലസ്ഥാനത്തെ ഉപഭോഗസംസ്‌കാരത്തെ പരിഹരിച്ചുകൊണ്ട് 2012 ന് പുറത്തിറങ്ങിയ ഗംഗ്നം സൈറ്റല്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. 

യൂട്യൂല്‍ 300 കോടി കാഴ്ചയാണ് ഈ വീഡിയോ സൃഷ്ടിച്ചത്. കനേഡിയന്‍ ഗായകന്‍ ജസ്റ്റിന്‍ ബീബറിന്റെ ബേബി എന്ന വീഡിയോയുടെ റെക്കൊര്‍ഡാണ് ഗംഗ്നം സൈറ്റല്‍ മറികടന്നത്.