ഉര്‍വശി ഉർവശി എന്ന റഹ്മാന്‍ ഗാനം ഇന്ത്യന്‍ യുവത അത്രപെട്ടെന്നൊന്നും മറക്കില്ല. 1994ല്‍ പുറത്തിറങ്ങിയ കാതലന്‍ എന്ന ശങ്കര്‍ ചിത്രത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനം. തമിഴില്‍ വൈരമുത്തുവും ഹിന്ദിയില്‍ പി കെ മിശ്രയും വരികളെഴുതിയ റഹ്മാന്‍ ഗാനം. ഇന്ത്യന്‍ യുവതയെ കൊണ്ട് ടേക്ക് ഇറ്റ് ഈസി പാടിച്ച ഗാനം.

എന്നാല്‍ ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്കു പുറത്തിറങ്ങിയ ഗാനത്തിന്‍റെ പുത്തന്‍ ഫെമിനിസ്റ്റ് വേര്‍ഷന്‍ തികച്ചും വ്യത്യസ്തമാണ്. ബ്രേക്ക് ത്രൂ ഇന്ത്യ മീഡിയയാണ് ഉര്‍വശിയുടെ ഫീമെയില്‍ വേര്‍ഷന്‍ ഒരുക്കിയിരിക്കുന്നത്. ടേക്ക് ഇറ്റ് ഈസിക്ക് പകരം ഇറ്റ്സ് ഓള്‍ ബുള്‍ഷിറ്റ് എന്ന് വിളിച്ചു പറയുകയാണ് ഗാനം. സദാചാര ഗുണ്ടായിസവും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളും അരങ്ങു തകര്‍ക്കുന്ന കാലത്ത് വിജയിക്കണമെങ്കില്‍ ചില്ലുവാതിലുകല്‍ തകര്‍ത്തുകളയണമെന്ന് ഗാനം പറയുന്നു. സ്ത്രീകളെ വരിഞ്ഞുമുറുക്കുന്ന സമൂഹത്തിന്‍റെ ദുശാസനകളെയെല്ലാം അസംബന്ധമെന്ന് പരിഹസിക്കുന്ന ഗാനം കാണാം.