Asianet News MalayalamAsianet News Malayalam

മാമാങ്കത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍; മലയാള സിനിമയ്ക്ക് തന്നെ നാണക്കേടെന്ന് റസൂൽ പൂക്കുട്ടി

മാമാങ്കവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ വിശ്വസിക്കാവുന്നതാണെങ്കിൽ അത് മലയാള സിനിമയ്ക്ക് തന്നെ നാണക്കേടാണെന്ന് റസൂൽ പൂക്കുട്ടി പറഞ്ഞു. ട്വീറ്റിലൂടെയാണ് റസൂൽ പൂക്കുട്ടി ഈ കാര്യം വ്യക്തമാക്കിയത്. 

news on Mamankam film is a shame on Malayalam Cinema says resul pookutty
Author
Kochi, First Published Jan 28, 2019, 10:08 AM IST

മുംബൈ: മമ്മൂട്ടി നായകനാവുന്ന ബിഗ് ബജറ്റ് ചരിത്ര ചിത്രം 'മാമാങ്ക'വുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ പ്രതികരിച്ച് ഓസ്‌കര്‍ ജേതാവായ മലയാളി സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി. മാമാങ്കവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ വിശ്വസിക്കാവുന്നതാണെങ്കിൽ അത് മലയാള സിനിമയ്ക്ക് തന്നെ നാണക്കേടാണെന്ന് റസൂൽ പൂക്കുട്ടി പറഞ്ഞു. ട്വീറ്ററിലൂടെയാണ് റസൂൽ പൂക്കുട്ടി ഈ കാര്യം വ്യക്തമാക്കിയത്. 

2018 താൻ വായിച്ച തിരക്കഥകളിൽ ഏറ്റവും മികച്ച തിരകഥകളിൽ ഒന്നാണ് മാമാങ്കം. അന്തർദേശീയ തലത്തിൽ മലയാള സിനിമയെ കൊണ്ടെത്തിക്കാനുള്ള എല്ലാ സാധ്യതകളും മാമാങ്കത്തിനുണ്ട്. അത്തരമൊരു സിനിമ ഇത്തരത്തിൽ അവസാനിച്ചതിൽ സങ്കടമുണ്ടെന്നും റസൂൽ കുറിച്ചു. 

'മാമാങ്ക'ത്തില്‍ നിന്ന് മുന്നറിയിപ്പൊന്നുമില്ലാതെ യുവനടന്‍ ധ്രുവിനെ മാറ്റിയത് വൻ വിവാദമായിരുന്നു. ഇതിനുപിന്നാലെ ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ സജീവ് പിള്ളയെ കണ്ണൂരില്‍ ആരംഭിച്ച മൂന്നാം ഷെഡ്യൂളില്‍ നിന്ന് നിർമ്മാതാവ് ഒഴിവാക്കി. 

ആദ്യ രണ്ട് ഷെഡ്യൂളുകളും സജീവ് പിള്ളയാണ് സംവിധാനം ചെയ്തത്. ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ സംവിധാനം ചെയ്യുന്നത് എം പത്മകുമാറാണ്. തനിക്ക് വധഭീഷണിയുണ്ടെന്ന് പറഞ്ഞ് സജീവ് പിന്നീട് മുഖ്യമന്ത്രിക്ക് സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരാതി നല്‍കിയിരുന്നു. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Follow Us:
Download App:
  • android
  • ios