ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയും അമേരിക്കൻ പോപ്പ് ഗായകൻ നിക്ക് ജോനാസും തമ്മിലുള്ള വിവാഹമാണ് ഇപ്പോൾ ആരാധകരുടെ പ്രധാന ചർച്ചാവിഷയം. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇത് സ്ഥിതീകരിക്കുന്ന നിക്കിന്റെ പ്രതികരണമാണ് ഇപ്പോൾ വൈറലാകുന്നത്.
ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയും അമേരിക്കൻ പോപ്പ് ഗായകൻ നിക്ക് ജോനാസും തമ്മിലുള്ള വിവാഹമാണ് ഇപ്പോൾ ആരാധകരുടെ പ്രധാന ചർച്ചാവിഷയം. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇത് സ്ഥിതീകരിക്കുന്ന നിക്കിന്റെ പ്രതികരണമാണ് ഇപ്പോൾ വൈറലാകുന്നത്.
പ്രിയങ്കയുമായുള്ള വിവാഹ നിശ്ചയം സംബന്ധിച്ച ചോദ്യങ്ങൾക്ക്, എനിക്ക് എത്രയും പെട്ടെന്ന് ഒരു കുടുംബം ആരംഭിക്കണം എന്നായിരുന്നു നിക്കിന്റെ മറുപടി. എനിക്ക് മാത്രം സ്വന്തമായൊരു കുടുംബം എന്നതാണ് എന്‍റെ ലക്ഷ്യം, അതെത്രയും പെട്ടെന്ന് തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൃത്യമായ സമയം എപ്പോഴാണെന്ന് എനിക്കിപ്പോൾ പറയാനാകില്ല- നിക്ക് വ്യക്തമാക്കി. ഒരു പരസ്യത്തിന്‍റെ പ്രചരണാർത്ഥം അമേരിക്കയിലെത്തിയപ്പോഴാണ് നിക്ക് ആരാധകനോട് ഇക്കാര്യം തുറന്ന് സമ്മതിച്ചത്. ആശംസകള്‍ അറിയിച്ച ആരാധകനോട് നിക്ക് നന്ദിയും പറഞ്ഞു.
അതേസമയം, വിവാഹ നിശ്ചയം സംബന്ധിച്ച വാർത്തകളോട് വളരെ വികാരഭരിതയായാണ് പ്രിയങ്ക പ്രതികരിച്ചത്. ‘എന്‍റെ വ്യക്തിപരമായ ജീവിതം പൊതുജനങ്ങളെ അറിയിക്കണമെന്ന് ആഗ്രമില്ല, അതില്‍ 10 ശതമാനം എനിക്കുള്ളതാണ്, ഞാനും ഒരു സ്ത്രീയാണ്. അത് മറ്റുള്ളവരോട് വിശദീകരിക്കാൻ ആഗ്രഹിക്കുന്നില്ല. എന്‍റെ കുടുംബം, സൗഹൃദം, എന്‍റെ ബന്ധം തുടങ്ങിയവയെക്കുറിച്ച് പ്രതികരിക്കാനോ വിശദീകരിക്കാനോ എനിക്ക് തോന്നുന്നില്ല. ഇത്തരം കാര്യങ്ങള്‍ ഞാൻ ചിലപ്പോൾ തമാശയായാണ് കാണുന്നത്. ചിലപ്പോൾ വിഷമം തോന്നാറുണ്ട്- എന്നായിരുന്നു താരത്തിന്‍റെ മറുപടി.
അമേരിക്കന്‍ ഗായകനും നടനുമാണ് നിക്ക് ജോനാസ്. കഴിഞ്ഞ വര്‍ഷം നടന്ന മെറ്റ് ഗാല റെഡ് കാര്‍പെറ്റിലാണ് പ്രിയങ്കയും നിക്കും ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. ഇരുവരും ഒന്നിച്ച് റെഡ് കാര്‍പ്പറ്റില്‍ ചിത്രങ്ങള്‍ക്കായി പോസ് ചെയ്തിരുന്നു. മെറ്റ് ഗാലയില്‍ നിന്നുള്ള പ്രിയങ്കയുടെ ചിത്രങ്ങള്‍ നിക്ക് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് പല വേദികളിലും ഇരുവരേയും ഒന്നിച്ചു കണ്ടു തുടങ്ങിയതോടെയാണ് പ്രിയങ്കയും നിക്കും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്.
