ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ ഒരുക്കിയ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പ് നിമിറിന്റെ ട്രയിലര്‍ പുറത്തുവിട്ടു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന നിമിറില്‍ ഉദയനിധി സ്റ്റാലിന്‍ ആണ് നായകന്‍. അപര്‍ണാ ബാലമുരളിയുടെ റോളില്‍ നമിതാ പ്രമോദും മലയാളത്തില്‍ അനുശ്രീ അവതരിപ്പിച്ച റോളില്‍ പാര്‍വതി നായരുമാണ്. മലയാളത്തില്‍ അലന്‍സിയര്‍ അവതരിപ്പിച്ച കഥാപാത്രമായി തമിഴില്‍ വേഷമിടുന്നത് എം എസ് ഭാസ്‌കര്‍ ആണ്. സുജിത് ശങ്കറിന്റെ വേഷത്തില്‍ സമുദ്രക്കനിയാണ് തമിഴിലെത്തുന്നത്.