ഇതാണ് സൌഹൃദം, നിമിഷയ്‍ക്ക് ഭക്ഷണം വാരിക്കൊടുത്ത് അനു സിത്താര- വീഡിയോ

മധുപാല്‍ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യനിലെ നായികമാരാണ് നിമിഷ സജയനും അനു സിത്താരയും. സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ഒരു വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്. അനു സിത്താര നിമിഷ സജയന് ഭക്ഷണം വാരിക്കൊടുക്കുന്ന വീീഡിയോ ആണ് വൈറലാകുന്നത്.

കേരളത്തിലെ ഒരു കൊലപാതകക്കേസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുള്ള സിനിമയാണ് മധുപാല്‍ ഒരുക്കുന്നത്. ടൊവിനോ ആണ് നായകൻ. ജീവന്‍ ജോബ് തോമസ് ആണ് തിരക്കഥ ഒരുക്കുന്നത്. സുജിത് ശങ്കര്‍, പശുപതി, ലിജോമോള്‍, സൈജു കുറുപ്പ്, സരണ്യ പൊന്‍വന്നന്‍, നെടുമുടി വേണു, ജി സുരേഷ്‍കുമാർ, അലൻസിയർ തുടങ്ങിയവരും സിനിമയിലുണ്ടാകും.