ജസ്റ്റ് ഫോര്‍ വുമണ്‍ മാഗസീനുവേണ്ടിയാണ് നിത്യ മോഡലായത്

മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമാണ് നിത്യാമേനോന്‍. ദക്ഷിണേന്ത്യന്‍ സിനിമാലോകത്താകെ നിത്യയ്ക്ക് ആരാധകരുണ്ട്. അഭിനയിച്ച വേഷങ്ങളെല്ലാം മികവോടെ കൈകാര്യം ചെയ്യ്തിട്ടുള്ള നിത്യയുടെ പുത്തന്‍ ഫോട്ടോഷൂട്ട് തരംഗമാകുകയാണ്. ജസ്റ്റ് ഫോര്‍ വുമണ്‍ മാഗസീനുവേണ്ടിയാണ് നിത്യ മോഡലായത്.

നിത്യയുടെ ഫോട്ടോഷൂട്ട് വീഡിയോയുടെ ഒരു മിനിട്ട് ഒമ്പത് സെക്കന്‍ഡ് ദൈര്‍ഖ്യമുള്ള പ്രൊമോ കഴിഞ്ഞദിവസമാണ് ജെഎഫ്ഡബ്യു മാസിക പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകരണമാണ് നിത്യയുടെ ഫോട്ടോഷൂട്ട് വീഡിയോക്ക് ലഭിക്കുന്നത്.