ലേബര്‍ റൂമില്‍ നിന്നമുള്ള നടി നിത്യാമേനോന്‍റെ സെല്‍ഫി ഇന്‍ര്‍നെറ്റില്‍ തരംഗമാവുകയാണ്. സൂക്ഷിച്ചു നോക്കണ്ട.. നിത്യാ മേനോന്‍റെ ഏറ്റവും പുതിയ റിലീസ് ചിത്രമായ മെർസലിന്‍റെ ചിത്രീകരണത്തിനിടെ തമാശയ്ക്ക് എടുത്തതാണ് ഈ സെല്‍ഫി. ആശുപത്രി രംഗത്തിന്‍റെ ഷൂട്ടിംഗിനിടെ നിത്യ കുഞ്ഞിനൊപ്പം സെല്‍ഫിയെടുക്കുന്ന ചിത്രം അണിയറ പ്രവര്‍ത്തകരില്‍ ഒരാളാണ് പകര്‍ത്തിയത്.
ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് നിത്യ കൈകാര്യം ചെയ്തിരിക്കുന്നത്. വിജയ് മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളില്‍ എത്തുന്ന സിനിമയില്‍ വിജയ്യുടെ ദളപതി എന്ന അച്ഛന്‍ കഥാപാത്രത്തിന്റെ ഭാര്യ ഐശ്വര്യയായി വേഷത്തിലാണ് നിത്യ എത്തിയത്. ചിത്രത്തിലെ ലേബര്‍ റൂം രംഗങ്ങള്‍ യൂട്യൂബില്‍ പ്രചരിക്കുന്നത്. ഇതിനിടയ്ക്കാണ് നിത്യയുടെ സെല്‍ഫിയും എത്തിയിരിക്കുന്നത്.
മൂന്ന് നായികമാരുള്ള മെര്‍സലില്‍ ആദ്യം പ്രധാന നായിക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത് ജ്യോതികയെയായിരുന്നു. തെന്നിന്ത്യയിലെ സൂപ്പര്‍ നായികമാരായ സമന്തക്കും കാജള്‍ അഗര്‍വാളിനും പിന്നില്‍ ‘ഒതുങ്ങി’ പോകുമോയെന്ന ഭയത്തില്‍ ജ്യോതിക ആ കഥാപാത്രം വേണ്ടെന്ന് വെച്ചു. ആ വേഷത്തിലാണ് പിന്നീട് നിത്യ എത്തിയത്.

നായകന്‍ ദളപതിക്കും വില്ലന്‍ എസ്.ജെ. സൂര്യക്കുമൊപ്പം ഏറെ പ്രശംസ ലഭിക്കുന്നത് നിത്യ മേനോനാണ്. തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രത്തെയാണ് നിത്യ മെര്‍സലില്‍ അവതരിപ്പിച്ചത്. ആകാശഗോപുരം എന്ന ചിത്രത്തിലുടെ വെള്ളിത്തിരയില്‍ എത്തിയ നിത്യ വളരെ ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ മലയാളികളുടെ പ്രയങ്കരിയായത്. ഉറുമി,വയലിന്‍,തല്‍സമയം ഒരു പെണ്‍കുട്ടി,100ഡേയ്സ് ഒാഫ് ലൗ,ഒാകെ കണ്‍മണി എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. മലയാളത്തിനു പുറനെ തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും നിത്യ അഭിനിയിച്ചിട്ടുണ്ട്.
