മലയാളികളുടെ ഇഷ്ടനായികയാണ് നിവേദ തോമസ്. അക്കു അക്ബര്‍ സംവിധാനം ചെയ്ത വെറുതെ ഒരു ഭാര്യയിലെ വേഷമാണ് നിവേദയെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരമാക്കിയത്. മലയാളത്തില്‍ മികച്ച് അഭിനയം കാഴ്ചവച്ച താരം തമിഴിലും തെലുങ്കിലുമെല്ലാം ഒരുപിടി നല്ല ചിത്രങ്ങളുമായി മുന്നേറുകയാണ്.
എന്നാല്‍ താരത്തെ കുറിച്ച് ഇതൊന്നുമല്ല ആരാധകര്‍ക്ക് അറിയേണ്ടത്. താരം ഇപ്പോള്‍ മുടിവെട്ടി നല്ല മേക്ക് ഓവറാണ് നടത്തിയിരിക്കുന്നത്. താരത്തിന്‍റെ ഈ ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കാന്‍ തുടങ്ങിയതോടെ നിവേദയുടെ മുടി മുറിച്ചതെന്തിനാണ് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇത് പങ്കുവച്ചത്.
