നിവിന്‍ പോളിയുടെ പതിനെട്ട് വര്‍ഷം പഴക്കമുള്ള ആ സ്വപ്നം യാഥാര്‍ഥ്യമായി. സച്ചിന്‍ നിവിന്‍ പോളിയുടെ എംആര്‍എഫ് ബാറ്റില്‍ ഓട്ടോഗ്രാഫ് നല്‍കി. സച്ചിനൊപ്പമുള്ള ഫോട്ടോകള്‍ നിവിന്‍ പോളി ഫേസ്ബുക്കില്‍ പങ്കുവയ്‍ക്കുകയും ചെയ്‍തു.
സച്ചിന്‍ എംആര്‍എഫ് ബാറ്റായിരുന്നു ഉപയോഗിച്ചുകൊണ്ടിരുന്നത്. സച്ചിനോടുള്ള ആരാധന മൂത്ത് 18 വര്‍ഷം മുമ്പ് നിവിന്‍ പോളിയും എംആര്‍എഫ് ബാറ്റ് വാങ്ങി. തന്റെ എംആര്‍എഫ് ബാറ്റില്‍ സച്ചിന്റെ ഒപ്പ് വാങ്ങിക്കണമെന്നായിരുന്നു ആഗ്രഹം. കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തിന് സച്ചിന്‍ കൊച്ചിയിലെത്തിയപ്പോഴാണ് നിവിന് ആ ആഗ്രഹം സഫലമാക്കാനായത്.
