ചൈന്നൈ: തമിഴിലെ പ്രമുഖ സിനിമ സൈറ്റായ ബിഹൈന്‍റ് വുഡ്‌സിന്‍റെ വേദിയെ ഞെട്ടിച്ച് യുവതാരം നിവിന്‍ പോളി. മലയാളത്തിലെ മികച്ച നടനുള്ള അവാര്‍ഡ് ഏറ്റു വാങ്ങാനാണ് നിവിന്‍ എത്തിയത്. എന്നാല്‍ പ്രസംഗത്തിനിടെ വേദിയെയും ജൂറിയെയും നിവിന്‍ ഞെട്ടിച്ചു.
ആക്ഷന്‍ ഹീറോ ബിജു, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്നീ ചിത്രങ്ങള്‍ക്കായിരുന്നു അവാര്‍ഡ്. അവാര്‍ഡ് നല്‍കാന്‍ എത്തിയത് പ്രീയതാരം ദുല്‍ഖറും. പ്രസംഗത്തില്‍ ഈ അവാര്‍ഡ് തനിക്ക് അര്‍ഹതപ്പെട്ടതാണോ എന്ന് സംശയമുണ്ടെന്ന് നിവിന്‍ പറഞ്ഞു.
ഈ പുരസ്‌കാരത്തിന് താന്‍ അര്‍ഹനാണോ എന്നറിയില്ല. കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ തന്നേക്കാള്‍ നന്നായി അഭിനയിച്ച നിരവധിപ്പേരുണ്ട്. അതുകൊണ്ട് ഈ അവാര്‍ഡ് വിനായകനും മണികണ്ഠനും സമര്‍പ്പിക്കുന്നുവെന്ന് നിവിന്‍ പറഞ്ഞു.
