മേജര്‍ രവി സംവിധാനം ചെയ്യുന്ന പുതിയ സിനിമ ഒരു പ്രണയകഥ. സിനിമയില്‍ നിവിന്‍ പോളിയാണ് നായകനാകുക. യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയായിരിക്കും സിനിമ.

വലിയ താരനിര ഉള്ള സിനിമയായിരിക്കും ഇതെന്ന് മേജര്‍ രവി പറയുന്നു. ഗോപി സുന്ദര്‍ ആണ് സംഗീതസംവിധായകന്‍. ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണം നിര്‍വഹിക്കും. അതേസമയം മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന 1971: ബിയോണ്ട് ബോര്‍ഡേഴ്സ് തീയേറ്ററുകളില്‍ എത്തിക്കാനുള്ള ജോലികളിലാണ് ഇപ്പോളഅ‍ മേജര്‍ രവി.