പോസ്റ്ററുകളും തീം സോങ്ങും മാസ് ആയിരുന്നെങ്കില്‍ മരണമാസാണ് റിച്ചിയുടെ ട്രെയിലര്‍. ആരാധകര്‍ ഏറെ കാത്തിരിക്കുന്ന നിവിന്‍ പോളിയുടെ തമിഴ് ചിത്രമാണ് റിച്ചി. ചിത്രത്തിന്റെ ട്രയിലറിലുടനീളം കലിപ്പ് ലുക്കിലാണ് താരം. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തിന്റെ സംവിധായകന്‍ ഗൗതം രാമചന്ദ്രനാണ്. രക്ഷിത് ഷെട്ടിയാണ് തിരക്കഥ ഒരുക്കിയത്. ലക്ഷ്മി പ്രിയ, ചന്ദ്രമൗലി തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു.