തിരുവനന്തപുരം: തെന്നിന്ത്യന്‍ താരസുന്ദരി തൃഷ മലയാള ചിത്രത്തില്‍. നിവിന്‍ പോളിയുടെ നായികയായാണ് താരസുന്ദരി തന്‍റെ ആദ്യമലയാള ചിത്രത്തില്‍ എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇവിടെ, ഇംഗ്ലീഷ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിവിന്‍ പോളിയെ നായകനാക്കി ശ്യാമപ്രസാദ് ഒരുക്കുന്ന ചിത്രത്തിലാണ് തൃഷ നായികയാകുന്നത്. 

മുന്‍പ് മലയാളിയായ ഗൗതം മേനോന്‍ ഒരുക്കിയ വിണ്ണൈതാണ്ടി വരുവായ എന്ന ചിത്രത്തില്‍ ആലപ്പുഴക്കാരിയായ ജെസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 

നേരത്തെ മോഹന്‍ലാലിന്‍റെ നായികയായി മലയാളത്തില്‍ എത്തുന്നു എന്ന വാര്‍ത്തകള്‍ കേട്ടിരുന്നെങ്കിലും പിന്നീട് പലകാരണങ്ങാളും അത് നടക്കാതെ പോവുകയായിരുന്നു.