നിവിന്‍ പോളി വീണ്ടും ശ്യാമപ്രസാദിന്റെ പുതിയ സിനിമയില്‍ നായകനാകുന്നു. ഹേയ് ജൂഡ് എന്ന സിനിമയിലാണ് നിവിന്‍ പോളി നായകനാകുന്നത്.

ഹേയ് ജൂഡില്‍ നിവിന്‍ പോളിയുടെ നായികയായി അഭിനയിക്കുന്നത് തൃഷയാണ്. സിനിമ ഒരു റൊമാന്റിക് എന്റര്‍ടെയ്നറായിരിക്കും.  അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ അനില്‍ കുമാര്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്.

ശ്യാമപ്രസാദിന്റെ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ഇവിടെ എന്ന സിനിമയില്‍ നിവിന്‍ പോളി അഭിനയിച്ചിരുന്നു.