കൊച്ചി: ആത്മീയത പാവപ്പെട്ടവന് സ്വന്തനം നല്‍കുന്നതിലൂടെയാണ് എന്ന് പറയാന്‍ ശ്രമിക്കുകയാണ് നിയമലംഘനം എന്ന ചെറുചിത്രം. പടക്കം എന്ന ഷോര്‍ട്ട് ഫിലിമിലൂടെ ശ്രദ്ധേയനായ റോണി മാനുവല്‍ ജോസഫ് ആണ് ഈ ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ആര്‍ അനീഷും, റോണി മാനുവല്‍ മാത്യൂവും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ഒരു പള്ളിയിലെ വികാരിക്ക് സംഭവിക്കുന്ന മാനസികമായ മാറ്റമാണ് ചിത്രത്തില്‍ ആവിഷ്കരിക്കുന്നത്. ഇതിനകം ആയിരക്കണക്കിന് കാഴ്ചക്കാരെ യൂട്യൂബില്‍ ചിത്രം സൃഷ്ടിച്ചു കഴിഞ്ഞു. ബിലു ടോം മാത്യുവാണ് ചിത്രത്തിന്‍റെ ക്യാമറ. സംഗീതം നല്‍കിയിരിക്കുന്നത് അജിത്ത് മാത്യുവും. സന്ദീപ് വര്‍മ്മ, സുജിത്ത് വര്‍ഗ്ഗീസ്, സുമിത്ത് സുകുമാര്‍, അബിന്‍ സ്കറിയ, പോള്‍ ഇമാനുവല്‍, സബിന്‍ സെബാസ്റ്റ്യാന്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍.