'ഞാന്‍ മേരിക്കുട്ടി' ട്രെയ്‍ലര്‍ പുറത്തിറങ്ങി

ജയസൂര്യ ട്രാന്‍സ്ജെന്‍റര്‍ മേരിക്കുട്ടിയായി എത്തുന്ന ഞാന്‍ മേരിക്കുട്ടിയുടെ രണ്ടാമത്തെ ട്രെയ്‍ലര്‍ പുറത്തിറങ്ങി. മേരിക്കുട്ടിയുടെ ജീവിതത്തിലെ സംഘര്‍ഷങ്ങളാണ് സിനിമയിലുള്ളതെന്നും മറ്റുളഅളവര്‍ക്ക് പ്രചോദനമാകുന്ന ഘടകങ്ങള്‍ ചിത്രത്തിലുണ്ടെന്നും ട്രെയ്‍ലര്‍ വ്യക്തമാക്കുന്നു. 

ആദ്യ ട്രെയ്ലര്‍ കൊച്ചിയില്‍ ആരാധകരെ സാക്ഷി നിര്‍ത്തിയാണ് ജയസൂര്യ ലോഞ്ച് ചെയ്തത്. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന് ശേഷം സംവിധായകന്‍ രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് ഞാന്‍ മേരിക്കുട്ടി. ജ്യുവല്‍ മേരി, ഇന്നസെന്റ്, അജു വര്‍ഗീസ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.