മമ്മൂക്ക അന്ന് അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കില്‍ ഞാനൊരു സംവിധായകനാവില്ലായിരുന്നു രഞ്ജിത് ശങ്കര്‍

First Published 16, Mar 2018, 3:48 PM IST
njan merikutty shooting
Highlights

ഞാന്‍ മേരിക്കുട്ടി മൂവാറ്റുപ്പുവയില്‍ ചിത്രീകരണം ആരംഭിച്ചു

പ്രേക്ഷകര്‍ക്ക് മനോഹരമായ ചിത്രങ്ങള്‍ സമ്മാനിക്കുന്ന സംവിധായകനാണ് രഞ്ജിത് ശങ്കര്‍. ഞാന്‍ മേരിക്കുട്ടി എന്ന തന്റെ പുതിയ ചിത്രത്തിന്റെ തിരക്കിലാണ് അദ്ദേഹം. എന്നാല്‍ തന്റെ ചിത്രം തുടങ്ങതിന് മുന്നോടിയായി മമ്മൂട്ടിക്ക് നന്ദി പറഞ്ഞിരിക്കുകയാണ് സംവിധായകന്‍.

മേരിക്കുട്ടിയുടെ ചിത്രീകരണം മൂവാറ്റുപ്പുഴയില്‍ ആരംഭിച്ചെന്നും ഇതേ ലൊക്കേഷനില്‍ വച്ചാണ് താന്‍ മമ്മൂട്ടിക്ക് പാസഞ്ചര്‍ സിനിമയുടെ തിരക്കഥ പറഞ്ഞുകൊടുത്തതെന്നും രഞ്ജിത് ശങ്കര്‍ ഫേസ്ബുക്കിലൂടെ കുറിച്ചു.

 രഞ്ജിത് ശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

2006 ലായിരുന്നു അത്. പളുങ്ക് എന്ന സിനിമയുടെ ചിത്രീകരണത്തിലായിരുന്നു മമ്മൂക്ക. അന്ന് ആദ്യമായാണ് ഒരു സിനിമയുടെ സെറ്റ് ഞാന്‍ കാണുന്നത്. തിരക്കഥ കേട്ട് അദ്ദേഹത്തിന് ഇഷ്ടമായി. ആരാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഞാന്‍ തന്നെയാണെന്ന് പറഞ്ഞു. ചിരിച്ചുക്കൊണ്ട് അദ്ദേഹം പറഞ്ഞു നിന്നെകൊണ്ട് അത് സാധിക്കുമെന്ന്. അദ്ദേഹം നേരെ മറിച്ചാണ് അത് പറഞ്ഞിരുന്നതെങ്കില്‍ ഇന്ന് ഞാന്‍ ഒരു സംവിധായകനാവില്ലായിരുന്നു. എന്റെ പത്താമത്തെ ചിത്രമാണിത്. അതിനെല്ലാം മമ്മൂക്കയോട് നന്ദിയുണ്ട്

 മേരിക്കുട്ടി എന്ന കേന്ദ്രകഥാപാത്രത്തിന്റെ ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്. ജയസൂര്യയാണ് കേന്ദ്രകഥാപാത്രം അവതരിപ്പിക്കുന്നത്. ചിത്രത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.


 

loader