ഫഹദ് നായകനാകുന്ന പുതിയ സിനിമയായ ഞാൻ പ്രകാശന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. സംവിധായകന്‍ സത്യൻ അന്തിക്കാട് തന്നെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

ഫഹദ് നായകനാകുന്ന പുതിയ സിനിമയായ ഞാൻ പ്രകാശന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. സംവിധായകന്‍ സത്യൻ അന്തിക്കാട് തന്നെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

കുരച്ചു ചാടി ഒരു കൂറ്റന്‍ നായ പുറകെ വന്നാല്‍ ഏത് സൂപ്പര്‍സ്റ്റാറും ജീവനും കൊണ്ട് ഓടും. പിന്നെയല്ലേ പ്രകാശന്‍ ! എന്നാണ് സത്യൻ അന്തിക്കാട് പോസ്റ്ററിന് അടിക്കുറിപ്പ് എഴുതിയിരിക്കുന്നത്. നിഖില വിമല്‍ ആണ് ചിത്രത്തില നായിക. ശ്രീനിവാസൻ തിരക്കഥ എഴുതിയിരിക്കുന്നു.

അഭിനയരീതികള്‍ നോക്കിയാല്‍ മോഹന്‍ലാലും ഫഹദും ഒരു പോലെയാണെന്നാണ് സത്യൻ അന്തിക്കാട് നേരത്തെ പറഞ്ഞിരുന്നു, ഇരുവരും ക്യാമറയ്ക്ക് മുന്നില്‍ വന്നാല്‍ ലോകത്തിലെ ഏറ്റവും എളുപ്പമുള്ള പണി അഭിനയമാണെന്ന് തോന്നിപ്പോകും. ഒരു കഥാപാത്രത്തെ ഫഹദ് ഉള്‍ക്കൊള്ളുന്ന രീതിയില്‍ തന്നെ വ്യത്യാസങ്ങള്‍ പ്രകടമാണ്. അയാള്‍ക്ക് കഥ പറഞ്ഞുകൊടുക്കുന്ന സമയം മുതല്‍ ഞാനത് അനുഭവിച്ചിട്ടുണ്ട്. ഫഹദിന്റെയുള്ളില്‍ ഒരു സംവിധായകനുണ്ടെന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.

ഞാൻ പ്രകാശൻ' എന്ന ചിത്രത്തിൽ ഫഹദിന്റെ ഒരു ഡയലോഗ് മോഡുലേഷൻ തന്നെ അത്ഭുതപ്പെടുത്തി. ഞാൻ വിചാരിച്ചതിലും മികച്ച ഒരു അഭിനയമായിരുന്നു ഫഹദിൽ നിന്ന് കണ്ടതെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.

ഒരു ഇന്ത്യന്‍ പ്രണയകഥയാണ് ഇരുവരും നേരത്തെ ഒന്നിച്ച ചിത്രം.