നിവിന്‍ പോളി നായകനാവുന്ന പുതിയ ചിത്രം 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള'യിലെ ആദ്യഗാനം പുറത്തിറങ്ങി. എന്താവോ എന്ന് തുടങ്ങുന്ന ഗാനം സൂരജ് സന്തോഷാണ് ആലപിച്ചിരിക്കുന്നത്. ഗാനരചന സന്തോഷ് വര്‍മ്മയും സംഗീതം ജസ്റ്റിന്‍ വര്‍ഗ്ഗീസുമാണ്. നവാഗതനായ അല്‍ത്താഫ് സലീമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പോളി ജൂനിയര്‍ പിക്ചേര്‍സിന്‍റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്.

