ദിലീപും ആക്രമണത്തിനിരയായ നടിയും ഇപ്പോൾ സംഘടനയിൽ ഇല്ല. അതിനാല്‍ ജനറല്‍ബോഡിയിലെ ചര്‍ച്ച ചെയ്യാനാകൂ. എന്നാല്‍ അമ്മയിലെ മൂന്നിലൊന്ന് അംഗങ്ങൾ ഒപ്പിട്ട് കത്ത് നൽകിയാലേ അടിയന്തര ജനറൽ ബോഡിയെ പറ്റി ആലോചിക്കൂ എന്നും സംഘടന അറിയിച്ചു.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ നടിമാര്‍ നല്‍കിയ പരാതിയില്‍ ഉടന്‍ ചര്‍ച്ചയില്ലെന്ന് താരസംഘടനയായ അമ്മ. സംഘടനയിൽ ഇല്ലാത്തവർക്കായി യോഗം ഉടൻ ചേരേണ്ടന്ന് എക്സിക്യൂട്ടീവ് തീരുമാനിച്ചു. ദിലീപും ആക്രമണത്തിനിരയായ നടിയും ഇപ്പോൾ സംഘടനയിൽ ഇല്ല.

അതിനാല്‍ ജനറല്‍ബോഡിയിലെ ചര്‍ച്ച ചെയ്യാനാകൂ. എന്നാല്‍ അമ്മയിലെ മൂന്നിലൊന്ന് അംഗങ്ങൾ ഒപ്പിട്ട് കത്ത് നൽകിയാലേ അടിയന്തര ജനറൽ ബോഡിയെ പറ്റി ആലോചിക്കൂ എന്നും സംഘടന അറിയിച്ചു. ഇക്കാര്യം നടിമാരെ രേഖാമൂലം അറിയിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.