ഡബ്ലുസിസിയില്‍ ഭിന്നതയില്ല പോരാട്ടം തുടരുമെന്ന് വിധു വിന്‍സന്‍റ്
ഡബ്ലുസിസിയിലെ അംഗങ്ങള് തമ്മില് അഭിപ്രായ ഭിന്നതയുണ്ടെന്ന വാര്ത്തകളെ തള്ളി സംവിധായിക വിധു വിന്സന്റ്. ഡബ്ലുസിസിയില് ഭിന്നതയില്ല. എല്ലാവരും രാജി വെക്കേണ്ടെന്ന് ഒന്നിച്ചെടുത്ത തീരുമാനമാണ്. രാജി വയ്ക്കാത്ത അംഗങ്ങള് അമ്മയില് ആശയ പോരാട്ടം തുടരുമെന്നും വിധു പറഞ്ഞു.
താരസംഘടനയായ അമ്മയില്നിന്ന് ആക്രമണത്തെ അതിജീവിച്ച നടി ഉള്പ്പെടെ നാല് അംഗങ്ങള് രാജി വച്ചിരുന്നു. ഡബ്ലുസിസിയുടെ സാരഥികളായ ഗീതു മോഹന്ദാസ്, രമ്യ നമ്പീശന്, റിമ കല്ലിങ്കല് എന്നിവരാണ് രാജി വച്ച മറ്റ് മൂന്ന് പേര്. ഇതോടെ ഡബ്ലുസിസിയിലെ അംഗങ്ങള്ക്കിടയില് ഭിന്നത തുടരുന്നതായി വാര്ത്തകള് വന്നിരുന്നു. എന്നാല് ഇത്തരത്തിലുള്ള ഭിന്നതകളൊന്നും ഇല്ലെന്നാണ് വിധു വിന്സന്റ് വ്യക്തമാക്കിയിരിക്കുന്നത്.
