മുംബൈ: കങ്കണയും ഹൃത്വിക് റോഷനും തമ്മിലുള്ള വാക്പോര് ബോളിവുഡിലെ ചൂടേറിയ വാര്‍ത്തയാണ്. എന്നാല്‍ വിവാഹ മോചനം നേടിയെങ്കിലും ഹൃത്വിക്കിന് എല്ലാ പിന്തുണയും മുന്‍ ഭാര്യ സുസന്‍ ഖാന്‍ നല്‍കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഹൃത്വിക്കും കങ്കണയും തമ്മിലുള്ള പ്രശ്നമെന്താണെന്ന് ചോദിച്ചാല്‍ പക്ഷേ സൂസന്‍ മൗനം പാലിക്കും.
കങ്കണയും ഹൃത്വിക്കും തമ്മില്‍ ഉള്ള പ്രശ്നത്തെ കുറിച്ചുള്ള അവതാരകന്‍റെ ചോദ്യത്തിന് വ്യക്തിപരമായ ചോദ്യങ്ങള്‍ ചോദിക്കരുത് എന്നായിരുന്നു സൂസന്‍റെ ഉത്തരം. ഹൃത്വിക്കിനെ പരസ്യമായി പിന്തുണയ്ക്കുമ്പോഴും കങ്കണയും ഹൃത്വിക്കും തമ്മിലുള്ള പ്രശനം എന്താണെന്ന് സൂസന്‍ വിട്ടു പറയുന്നില്ല.
