Asianet News MalayalamAsianet News Malayalam

പുതിയ സിനിമയില്‍ സൂര്യക്ക് പ്രതിഫലമില്ല!

No remuneration for Suriya
Author
Chennai, First Published Jul 1, 2016, 8:07 AM IST

സൂര്യ പ്രതിഫലമില്ലാതെ അഭിനയിക്കാന്‍ തയ്യാറാകുന്നുവെന്ന് റിപ്പോര്‍ട്ട്. കബാലിക്ക് ശേഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിലായിരിക്കും സൂര്യ പ്രതിഫലം വാങ്ങിക്കാതെ അഭിനയിക്കുക.

സൂര്യ നായകനായ '24' വന്‍ നഷ്ടം നേരിട്ടിരുന്നു. 75 കോടി മുടക്കി നിർമിച്ച ചിത്രം തമിഴ്നാട്ടിൽ നിന്നു നേടിയത് 22 കോടി മാത്രമാണ്. നിര്‍മ്മാതാവിനു 25 കോടിയോളം രൂപയുടെ നഷ്‍ടമാണ് ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ വിതരണക്കാരനായ ഞ്ജാനവേൽ ഇക്കാര്യം സൂര്യയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. '24'ന്റെ നഷ്‍ടം നികത്താന്‍ വേണ്ടിയാണ് സൂര്യ അടുത്ത സിനിമയില്‍ പ്രതിഫലം വാങ്ങിക്കാതെ അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചിത്രം റിലീസ് ചെയ്ത ശേഷം ലാഭത്തിന്റെ ഒരു ഭാഗം മാത്രം വാങ്ങിക്കാനാണ് സൂര്യയുടെ തീരുമാനം.

 

Follow Us:
Download App:
  • android
  • ios